അണ്ടര്‍ 20 ദേശീയ ഫുട്ബോള്‍ ക്യാമ്പിലേക്ക് സെലക്ഷന് നേടി നടുവണ്ണൂര്‍ കോട്ടൂര്‍ സ്വദേശി സച്ചിന്‍ദേവ്



കോഴിക്കോട്: അണ്ടര്‍ 20 ദേശീയ ഫുട്ബോള്‍ ക്യാമ്പിലേക്ക് സെലക്ഷന് നേടി നടുവണ്ണൂര്‍ കോട്ടൂര്‍ സ്വദേശി സച്ചിന്‍ദേവ്. പ്ലസ് ടു പഠനത്തിന് ശേഷം ബിരുദ പഠനത്തിന് ശ്രമിക്കുന്നതിനിടെയാണ് ദേശീയ ഫുട്ബോള്‍ ക്യാമ്പിലേക്ക് സെലക്ഷന് ലഭിച്ചിരിക്കുന്നത്.
ഗോവയില്‍ നടക്കുന്ന പരിശീലന ക്യാമ്പിലാണ് സച്ചിന് ദേവ്. ചെറുപ്രായത്തിലേ ഫുട്ബോള്‍ പരിശീലകരായ ബിജു, രതീഷ് മാസ്റ്റര്‍, അശോകന് മാസ്റ്റര്‍ എന്നിവരുടെ കീഴിലാണ് സച്ചിന് ദേവ് പരിശീലനം നേടിയത്.














