അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജില്ലാതല ഉദ്ഘാടനം



കോഴിക്കോട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കാരപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരത്തിലെ വിജയികളായ വിദ്യാർത്ഥികൾക്ക് കളക്ടർ സമ്മാനദാനം നടത്തി.
പരിപാടിയുടെ ഭാഗമായി കാരപറമ്പ് സ്കൂളിലെ വിദ്യാർഥികളിൽ നിന്ന് വിദ്യാർഥികളിലേക്ക് ലഹരിവിരുദ്ധ സന്ദേശം കൈമാറുന്നതിന്റെ പ്രതീകമായി ‘നിങ്ങളുടെ സ്വപ്നങ്ങളെ തടയാൻ ലഹരിയെ അനുവദിക്കാതിരിക്കുക’ എന്ന സന്ദേശം കൈമാറി.
ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡിഎംഒ ഡോ. ലതിക വി കെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലയിലുടനീളം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി കെ ലഹരി വിരുദ്ധ സന്ദേശത്തെ ആസ്പദമാക്കി സംസാരിച്ചു.
ജില്ലാ ആരോഗ്യവകുപ്പ് അഡീ. ഡിഎംഒ ദിനേശ് കുമാർ എ പി, ഡിഡിഇ മനോജ് കുമാർ സി, അസി. എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ, എസ്എസ്കെ ജില്ലാ കോഡിനേറ്റർ എ കെ അബ്ദുൽ ഹക്കീം, പ്രിൻസപ്പൽ മനോജ് കെ പി, ഹെഡ്മിസ്ട്രസ് ദീപാഞ്ജലി, ദിവ്യ സി,
എൻടിസിപി കോർഡിനേറ്റർ രോഷ്നി രാജ് തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി ചൊവ്വാഴ്ച സ്കൂളിൽ ബോധവത്കരണ ക്ലാസ്സും ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
















