ഓടിക്കൊണ്ടിരിന്ന കാറിനു മുകളില്‍ വന്‍മരം വീണു



പേരാമ്പ്ര : ശക്തമായ മഴയില്‍ ആവള പള്ളിയത്ത് പെട്രോള്‍ പമ്പിന് മുന്‍വശം റോഡരികിലുണ്ടായിരുന്ന വന്‍ മരം കടപുഴകി ഓടിക്കൊണ്ടിരിന്ന കാറിനു മുകളില്‍ വീണു. യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവിലിന്റെ നേതൃത്വത്തില്‍ എത്തിയ ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം മരം മുറിച്ചു മാറ്റി റോഡ് ഗതാഗതം പുനസ്ഥാപിച്ചു.
നിലയത്തിലെ ഉദ്യോഗസ്ഥരായ കെ.അജേഷ്, കെ ശ്രീകാന്ത്, പി. ആര്‍ സത്യനാഥ്, ടി വിജീഷ്, കെ പി വിപിന്‍, ഹോം ഗാര്‍ഡ് കെ പി ബാലകൃഷ്ണന്‍ എന്നിവരും ദുരന്ത നിവാരണ വളണ്ടിയര്‍മാരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
















