മലബാറിലെ സീറ്റ് പ്രതിസന്ധി പ്രശ്നം പഠിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചു
തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മലബാറിലെ സീറ്റ് പ്രതിസന്ധി പ്രശ്‌നം പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു. സമിതി ജൂലൈ അഞ്ചിനകം റിപ്പോര്‍ട്ട് നല്‍കണം. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും. അധിക ബാച്ചുകള്‍ വേണോ എന്നതും തീരുമാനിക്കും. മലപ്പുറം ആര്‍ഡിഡിയും ഹയര്‍ സെക്കന്ററി ജോയിന്റ് ഡയറക്ട്ടറും സമിതി അംഗങ്ങളാണ്.
നടന്നത് ആരോഗ്യപരമായ ചര്‍ച്ചയെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. 15 വിദ്യാര്‍ത്ഥി സംഘടനകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മലപ്പുറം ജില്ലയില്‍ 7478 സീറ്റുകള്‍ കുറവുണ്ടെന്ന് മന്ത്രി സമ്മതിച്ചു. കാസര്‍ഗോഡ് 252 സീറ്റുകളും പാലക്കാട് 1757 സീറ്റുകളും കുറവാണ്. ബാക്കി ജില്ലയിലെ കുറവുള്ള സീറ്റുകള്‍ സപ്ലിമെന്ററി അലോട്ട്‌മെന്റോടുകൂടി പരിഹരിക്കും. മലപ്പുറം ജില്ലയിലെ വിഷയ കോമ്പിനേഷന്‍ പരിശോധന നടത്തി. ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങള്‍ കുറവാണ്. ജില്ലയിലെ ഏഴ് താലൂക്കുകളില്‍ സയന്‍സ് സീറ്റുകള്‍ അധികമാണ്.
കൊമേഴ്സില്‍ 3405 സീറ്റുകള്‍ കുറവാണ്. സപ്ലിമെന്ററി അലോട്‌മെന്റ് 8 ന് നടക്കും. ജൂലൈ 8, 9 തീയതികളില്‍ അഡ്മിഷന്‍ നടക്കും. സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷം സ്‌ക്കോള്‍ കേരള അപേക്ഷകള്‍ ക്ഷണിക്കും. മലപ്പുറത്ത് കഴിഞ്ഞ വര്‍ഷം 12000 ത്തോളം സ്‌ക്കോള്‍ കേരള വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. അധിക ബാച്ച് വേണമെന്നാണ് എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ആവശ്യപ്പെട്ടത്. പ്ലസ് വണ്‍ ആരംഭിച്ച കാലം മുതല്‍ ഇത്തരം പ്രശ്‌നങ്ങളുണ്ട്. ഇടതു സര്‍ക്കാരിന്റെ കാലത്ത് മാത്രമുള്ളതല്ലെന്നും മന്ത്രി പറഞ്ഞു.
പിണറായി സര്‍ക്കാരിന് മുന്‍പ് ഒരു ക്ലാസ്സില്‍ 72 വിദ്യാര്‍ത്ഥികളെ വരെ ഒരുമിച്ചിരുത്തി പഠിപ്പിച്ചിട്ടുണ്ട്. അത് കേരളത്തിന്റെ സാഹചര്യമാണ്. താലൂക്ക് അടിസ്ഥാനത്തില്‍ അലോട്ട്‌മെന്റ് നടത്താന്‍ കഴിയുമോ എന്ന് സംഘടനകളുടോ ചോദ്യത്തിന് പരിശോധിക്കാമെന്ന് മറുപടി നല്‍കി. മലപ്പുറത്ത് പുതിയ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കാന്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കും. ക്ലാസ്സ് നഷ്ടമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് സംവിധാനം ഒരുക്കും.
കണക്കുകളില്‍ ഒരു പ്രശ്‌നവുമില്ല. മലപ്പുറം ജില്ലയില്‍ ആകെ ലഭിച്ചത് 82466 അപേക്ഷകളാണ്. 7606 പേര്‍ ജില്ലക്ക് പുറത്തുള്ളവരാണ്. 4352 പേര്‍ക്ക് മറ്റ് ജില്ലകളില്‍ അഡ്മിഷന്‍ ലഭിച്ചു. അലോട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരായി 11456 പേരാണുള്ളത്. 7478 സീറ്റുകള്‍ മലപ്പുറത്തിന് കുറവുണ്ടെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. എന്നാല്‍ ആദ്യം കാര്‍ത്തികേയന്‍ കമ്മിറ്റി ഇല്ലെന്ന് പറഞ്ഞ മന്ത്രി പിന്നീട് വിഷയത്തില്‍ മലക്കം മറിഞ്ഞു. കമ്മിറ്റിയുണ്ടെന്ന് സമ്മതിച്ച മന്ത്രി കമ്മിറ്റികള്‍ പല ശിപാര്‍ശകളും നല്‍കുമെന്നും അതെല്ലാം നടപ്പിലാക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ ഒക്കെ നടപ്പാക്കാന്‍ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.
ജോലി ആണോ ലക്ഷ്യം, ഇനി പഠനം ഹോറൈസോണ്‍ലൂടെയാവട്ടെ
https://wa.me/919539265559
🔴 മോണ്ടിസോറി ടിടിസി
🔴 പ്രീപ്രൈമറി ടിടിസി
🔴 മൊബൈല്‍ഫോണ്‍ ടെക്നീഷന്‍ കോഴ്‌സ്
🔴 സിസിടിവി ടെക്നീഷന്‍ കോഴ്‌സ്‌കളിലേയ്ക് അഡ്മിഷന്‍ തുടരുന്നു
🔴 കൊയിലാണ്ടിയില്‍ 16 വര്‍ഷത്തെ പാരമ്പര്യം
🔴 മികച്ച ലാബ്, AC smart ക്ലാസ്സ്റൂം
🔴 ഇന്റര്‍നാഷണല്‍ വാലിഡ് സെര്‍ട്ടിഫിക്കറ്റ്
🔴 ഫ്രീ Spoken English, training, basic computer clssa
📞 9539265559, 8943399776