സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കടുക്കബസാര്‍ അരയന്‍വളപ്പില്‍ ഹുസൈന്റെ മകന്‍ കമറുദ്ദീന്‍ (29) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.

സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയം ബീച്ചില്‍ എത്തിയ കമറുദ്ദീന്‍ കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടെ കടലില്‍ മുങ്ങിപ്പോകുകയായിരുന്നു. കൂടെയുണ്ടായവര്‍ ഉടന്‍ തിരച്ചില്‍ നടത്തി കമറുദ്ദീനെ കണ്ടെത്തി. തുടര്‍ന്ന്, ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കബറടക്കം ഇന്ന് നടക്കും. ഭാര്യ: സഫീന. മകള്‍: നഷ. സുഹറാബിയാണ് മാതാവ്. സഹോദരങ്ങള്‍: മുജീബ്, സൈനുദ്ദീന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!