ശ്രദ്ധ ആര്‍ട് ഗാലറിയില്‍ ‘ജേര്‍ണി ഇന്‍ കളേഴ്‌സ്’ ചിത്രപ്രദര്‍ശനം ആരംഭിച്ചു
കൊയിലാണ്ടി: ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ശില്പ രതീഷിന്റെ ‘ജേര്‍ണി ഇന്‍ കളേഴ്‌സ് ‘ ചിത്രപ്രദര്‍ശനം പ്രശസ്ത സിനിമാ സംവിധായകന്‍ ദീപേഷ് ടി ഉദ്ഘാടനം ചെയ്തു. സമൂഹത്തിലും കുടുംബത്തിലും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. നാട്ടിന്‍പുറത്തെ സ്ത്രീകളും അവര്‍ താലോലിക്കുന്ന വളര്‍ത്തു മൃഗങ്ങളും പക്ഷികളുമെല്ലാം ശില്പയുടെ ക്യാന്‍വാസില്‍ നിറങ്ങളിലൂടെ ആവിഷ്‌കരിക്കപെട്ടിരിക്കുകയാണ്.
ചടങ്ങില്‍ എന്‍.വി.ബാലകൃഷ്ണന്‍, ഷാജി കാവില്‍, സായി പ്രസാദ് ചിത്രകൂടം, ശിവാസ് നടേരി, റഹ്‌മാന്‍ കൊടുക്കല്ലൂര്‍, എന്‍. കെ. മുരളി, കെ.സി. ഹരിദാസ്, ശ്രീകുമാര്‍ മാവൂര്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ 11 മുതല്‍ 7 മണി വരെ നടക്കുന്ന പ്രദര്‍ശനം 30 ന് അവസാനിക്കും.