ലോക സംഗീത ദിനത്തിൽ സംഗീത സന്ധ്യ ഒരുക്കി കാപ്പാട് ഡിവിഷൻ



കാപ്പാട് : ലോക സംഗീത ദിനത്തിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതി യുടെ നേതൃത്വത്തിൽ കാപ്പാട് ബീച്ചിലെ സ്നേഹതീരത്ത് സംഘടിപ്പിച്ച സ്നേഹതീരത്തൊരു സംഗീത സന്ധ്യ ശ്രദ്ദേയമായി. കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ: കോയ കാപ്പാട് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംപി. മൊയ്തീൻ കോയ അദ്ധ്യക്ഷത വഹിച്ചു. അരന്നൂറ്റാണ്ടുകൾക്ക് കാപ്പാട് പ്രദേശത്തെ കല്യാണ വീടുകളിലെ പാട്ടുകാരായ പഴയ കാല മാപ്പിള കലാ കാരാമാർ അബു പനായി. ഹസ്സൻ മുട്ടും തലക്കൽ, പടിഞ്ഞാറത്താഴത്ത് അലി, കുട്ടിമാപ്പിളകത്ത് മുഹമ്മദ് കോയ എന്നിവരെയും കേരള സർക്കാർ വജ്ര ജൂബിലി ഫെല്ലോഷിപ്പ് ലഭിച്ച സുബൈർ മാസ്റ്റർ, നിസാർ കാപ്പാട്, നിയാസ് കാന്തപുരം, എ.വി ഇല്യാസ് ,വാദ്യ സംഗീത കലാ ചാര്യൻ ശിവദാസ് ചേമഞ്ചേരി എന്നിവർക്കുള്ള ഉപഹാരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് നൽകി.
വാർഡ് മെമ്പർ ഷരീഫ് മാസ്റ്റർ, ഡോ:അബൂബക്കർ കാപ്പാട്, നാസർ കാപ്പാട്, സ്നേഹ തീരം ട്രസ്റ്റ് ചെയർ മാൻ ഇല്യാസ് പി എന്നിവർ പ്രസംഗിച്ചു. ശാഹിദ താവണ്ടി, ആവള ഹമീദ്, അഖിൽ കൂമുള്ളി,ഷമീജ് സലാല, ആയിഷ ബീവി, മാസ്റ്റർ സെയ്യിദ് നിഹാൽ എന്നിവർ ചടങ്ങിൽ ഗാനമാലപിച്ചു. വാർഡ് മെമ്പർ അബ്ദുല്ല വലിയാണ്ടി സ്വാഗതവും വാർഡ് കൺവീനർ മുനീർ കാപ്പാട് നന്ദിയും പറഞ്ഞു












