പാട്ടും കവിതയും അഭിനയവുമായി പച്ചിലക്കാലം
മേപ്പയ്യൂര്‍: വേനലവധിക്കാലം പാട്ടും കവിതയും അഭിനയവുമായി കളിച്ചു രസിക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍, സ്പന്ദനം ആര്‍ട്‌സ് പീടികക്കണ്ടിമുക്ക് സംഘടിപ്പിച്ച ‘പച്ചില ‘ തിയ്യേറ്റര്‍ ക്യാമ്പിലാണ് കുട്ടികള്‍ ആടിത്തിമര്‍ക്കുന്നത്.
പ്രശസ്ത സിനിമ, നാടക പ്രവര്‍ത്തകരായ കെ. വി. വിജേഷും കബനിയുമാണ് ക്യാമ്പ് നയിക്കുന്നത്.
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പി. കെ. ഭവിതേഷ് അധ്യക്ഷത വഹിച്ചു. അനന്‍ സൗരെ സ്വാഗതം പറഞ്ഞു. കബനി ,പി.കെ. പ്രിയേഷ് കുമാര്‍ റിഞ്ചുരാജ് എടവന എന്നിവര്‍ സംസാരിച്ചു.