മേപ്പയ്യൂര്‍ – നെല്ലിയാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം കൊയിലാണ്ടി പിഡബ്ല്യുഡി ഓഫീസിനു മുന്നില്‍ ബഹുജന ധര്‍ണ്ണ
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ – നെല്ലിയാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരാന്‍ എല്‍ ഡി എഫ് മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ആദ്യഘട്ടം എന്ന നിലയില്‍ ജൂണ്‍ 22ന് ശനിയാഴ്ച കൊയിലാണ്ടി പിഡബ്ല്യുഡി ഓഫീസിനു മുന്നില്‍ എല്‍ഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ബഹുജന ധര്‍ണ സംഘടിപ്പിക്കും.
യോഗത്തില്‍ പി. ബാലന്‍ അധ്യക്ഷത വഹിച്ചു. ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, പി. പി. രാധാകൃഷ്ണന്‍, കെ. രാജീവന്‍, എം. കെ. രാമചന്ദ്രന്‍, ബാബു കൊളക്കണ്ടി, കെ. വി. നാരായണന്‍, ഇ. കുഞ്ഞികണ്ണന്‍, എ. സി. അനൂപ്, കെ. ടി. രാജന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ പ്രക്ഷോഭങ്ങള്‍ക്കും പഞ്ചായത്ത് കമ്മിറ്റി രൂപം നല്‍കി.