കൂടരഞ്ഞി കുളിരാമൂട്ടിയില്‍ പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചു കയറി അപകടം മരണം മൂന്നായി


കോഴിക്കോട്: കൂടരഞ്ഞി കുളിരാമൂട്ടിയില്‍ പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചു കയറി മൂന്ന് പേര്‍ മരിച്ചു. കുളിരുമുട്ടി സ്വദേശികളായ ജോണ്‍ കമുങ്ങുംതോട്ടില്‍, സുന്ദരന്‍ പുളിക്കുന്നത്ത്, തേക്കും കുറ്റി സ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ 9.40-ഓടെയായിരുന്നു അപകടം. പൂവാറാന്തോട്ടില്‍ നിന്ന് വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ബസ് കാത്തുനില്‍ക്കുന്ന ഇടമാണ്. അപകടം ഉണ്ടാകുന്നതിന് തൊട്ടുമുമ്പായി ബസ് കടന്നുപോയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!