വിദ്യാർത്ഥികളുടെ ബസ് യാത്രാപാസ്; പുതിയത് ലഭിക്കുന്നതുവരെ പഴയത് തുടരും

കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ ബസ് യാത്രാപാസ് വിഷയത്തില്‍ ഈ അധ്യയന വര്‍ഷത്തെ പുതിയ പാസ് ലഭിക്കുന്നതുവരെ പഴയ പാസ് തുടരുമെന്ന് സ്റ്റുഡന്‍സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗം അറിയിച്ചു.

ജില്ലയിലെ ആര്‍ടി ഓഫീസുകളില്‍ നിന്നും പുതിയ പാസ് നല്‍കി തുടങ്ങിയിട്ടുണ്ട്. പുതിയ പാസ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പുതിയത് കിട്ടുന്നത് വരെ പഴയ പാസ് ഉപയോഗിച്ച് യാത്ര തുടരാം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം
സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന യാത്രാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.

രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാപാസ് ഉപയോഗിക്കാന്‍ കഴിയുക. പരമാവധി 27 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് വിദ്യാര്‍ത്ഥി യാത്രാപാസ് അനുവദിക്കുക.

യോഗത്തില്‍ സബ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ആര്‍ ടി ഒ ബി ആര്‍ സുമേഷ്, വിദ്യാര്‍ത്ഥി സംഘടനകള്‍, ബസുടമകള്‍, പാരലല്‍ കോളേജ് അസോസിയേഷന്‍, എയ്ഡഡ് കോളേജ് എന്നിവരുടെ പ്രതിനിധികളും കെഎസ്ആര്‍ടിസി, വിദ്യാഭ്യാസ ഓഫീസ്, പൊലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!