വായനാ ദിനത്തിൽ പേരാമ്പ്രയിൽ വേറിട്ട പുസ്തകപ്രകാശനം



പേരാമ്പ്ര: വായനാ ദിനത്തിൽ പേരാമ്പ്രയിൽ വേറിട്ട പുസ്തകപ്രകാശനം. മാധ്യമ പ്രവർത്തകനും കവിയുമായ
ശ്രീജിഷ് ചെമ്മരൻ്റെ ബി സി 14 (ബായൻ കാറ്റീനോ 14) നോവലൈറ്റിൻ്റെ പ്രകാശനമാണ്പേരാമ്പ്ര മാർക്കറ്റ് പരിസരത്ത് വെച്ചു നടന്നത്. സാമ്പ്രദായിക രീതികളിൽ നിന്ന് മാറി തെരുവിൽ വെച്ച് പതിറ്റാണ്ടുകളായി പേരാമ്പ്ര നഗരത്തിന്റെ തെരുവിൽ തൊഴിലെടുത്ത് ഉപജീവനം കഴിക്കുന്ന മൂന്നുപേരാണ് പുസ്തക പ്രകാശനം നിർവഹിച്ചത്.
ചെരുപ്പുകുത്തിയായും, പച്ചക്കറി വിൽപ്പനക്കാരനായും, ചുമട്ടുതൊഴിലാളിയായും അരനൂറ്റാണ്ടോളം പേരാമ്പ്രയുടെ സാമൂഹിക സാംസ്കാരിക ജീവിതത്തോടൊപ്പം സക്രിയമായി പ്രതികരിച്ച് ജീവിതം നയിച്ച ഡയാന ലിസി, വത്സൻ, മുഹമ്മദ് എന്നിവരാണ് പുസ്തക പ്രകാശനം നിർവഹിച്ചത്. ചിത്രകാരൻമാരായ അഭിലാഷ് തിരുവോത്ത്, സജീവ് കീഴരിയൂർ, ലിതേഷ് കരുണാകരൻ എന്നിവർ പുസ്തകം സമർപ്പിച്ചു














