കൊയിലാണ്ടി നഗരസഭ സിഡിഎസ്‌ ‘വായനം, 2024’ സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ -സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ വായനം, 2024 ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ അദ്ധ്യക്ഷനായി.

ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശീ കെ.ഷിജു പദ്ധതി അവതരണം നടത്തി. സാംസ്‌ക്കാരിക രംഗത്ത് മികച്ച സംഭാവന നല്‍കിയ ശശി കോട്ടിലിനേയും നീന്തല്‍ പരിശീലകനായ നാരയണനെയും ആദരിച്ചു.
ഷൈമ പി.വി, അഷിത ജിനു, അമര്‍ജ്യോതി, ജെ.ആര്‍ ജ്യോതി ലക്ഷ്മി എന്നവര്‍ മുഖ്യാതിഥികളായിരുന്നു.

സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി. പ്രജില, കെ.എ. ഇന്ദിര, നിജില പറവക്കൊടി , ഊര്‍മ്മിള, മെമ്പര്‍ സെക്രട്ടറി വി. രമിത, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ എം.പി. ഇന്ദുലേഖ , സുധിന എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!