അക്ഷരജാലകം പദ്ധതി ഭാസ്കരൻ മുചുകുന്ന് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന അക്ഷരജാലകം വായന പരിപോഷണ പരിപാടി വായനാദിനത്തിൽ എഴുത്തുകാരനായ ഭാസ്കരൻ മുചുകുന്ന് ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് സുചിന്ദ്രൻ അധ്യക്ഷത വഹിച്ചു. വിപുലമായ പുസ്തക പ്രദർശനവും നടത്തി. പുസ്തകത്തിന്റെ ആദ്യ വിതരണം ചേനോത്ത് ഭാസ്കരൻ മാസ്റ്റർ നിർവഹിച്ചു.

ഗംഗാധരൻ മാസ്റ്റർ, എസ് എം സി ചെയർമാൻ ഹരീഷ് പിടിഎ എക്സിക്യൂട്ടീവ് അംഗം സജീവ്, പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലയ്ക്കൽ എന്നിവർ സംസാരിച്ചു. കോഡിനേറ്റർ  എൻ. സി. പ്രശാന്ത് സ്വാഗതവും ലൈബ്രറിയുടെ കൺവീനറും എൻഎസ്എസ് വളണ്ടിയറുമായ നന്ദനാ പ്രമോദ് നന്ദിയും പ്രകാശിപ്പിച്ചു.

ഈ അധ്യായന വർഷത്തിൽ പാഠപുസ്തകമല്ലാത്തതും എന്നാൽ പ്രശസ്ത എഴുത്തുകാരുടെതുമായ പുസ്തകങ്ങൾ വായിപ്പിക്കുന്നതിന് കുട്ടികൾക്ക് പ്രേരണയും പ്രോത്സാഹനവും നൽകുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. കുറഞ്ഞത് 10 പുസ്തകങ്ങൾ എങ്കിലും മുഴുവൻ വിദ്യാർഥികളെ കൊണ്ടും വായിപ്പിക്കാൻ തയ്യാറാക്കിയിട്ടുള്ള പദ്ധതിയാണിത്. അധ്യായന വർഷത്തിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കുന്ന വിദ്യാർത്ഥിക്ക് ഗോൾഡ് മെഡൽ സമ്മാനമായി നൽകും. കുട്ടികൾക്ക് പഠിക്കാൻ പ്രചോദനം നൽകുന്നതും ഒപ്പം വിജ്ഞാന തൃഷ്ണയും പോരാട്ടവീര്യവും നൽകുന്ന ലോകപ്രശസ്തമായ 90 പുസ്തകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!