ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനെതിരെ നിയമ നടപടിക്കൊരുങ്ങി; കോച്ച് ഇഗോര്‍ സ്റ്റിമാക്

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ഫുട്ബോള്‍ പരിശീലക സ്ഥാനത്തുനിന്ന് ക്രൊയേഷ്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്കിനെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്. 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) കടുത്ത തീരുമാനമെടുത്തത്. ഇതിന് പിന്നാലെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ഇഗോര്‍ സ്റ്റിമാക്.

കരാര്‍ പ്രകാരം തനിക്ക് ലഭിക്കേണ്ട ബാക്കി തുക പത്ത് ദിവസത്തിനകം തന്നുതീര്‍ക്കണമെന്നാണ് ക്രൊയേഷ്യന്‍ കോച്ചിന്റെ ആവശ്യം. അല്ലാത്ത പക്ഷം ഫിഫ ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്യുമെന്നും സ്റ്റിമാക് അറിയിച്ചു. 2026 ജൂണ്‍ വരെയായിരുന്നു സ്റ്റിമാകിന് കാലാവധി ഉണ്ടായിരുന്നത്.

2019ല്‍ സ്റ്റീവന്‍ കോണ്‍സ്റ്റന്റൈന്റെ പിന്‍?ഗാമിയായാണ് ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ മാനേജര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്റ്റിമാകിന് മൂന്ന് വര്‍ഷത്തേയ്ക്ക് കൂടി കരാര്‍ നീട്ടിനല്‍കുകയായിരുന്നു. സാഫ് കപ്പ്, ഇന്റര്‍കോണ്ടിനല്‍ കപ്പ്, ഫിഫ റാങ്കിങ്ങിലെ മുന്നേറ്റം തുടങ്ങിയവ വിലയിരുത്തിയാണ് കരാര്‍ നീട്ടിനല്‍കിയത്.

ഈ വര്‍ഷം ഏഷ്യന്‍ കപ്പിലെയും ലോകകപ്പ് യോ?ഗ്യതാ മത്സരങ്ങളില്‍ രണ്ടാം റൗണ്ടിലെയും ഇന്ത്യയുടെ പ്രകടനം നിരാശപ്പെടുത്തിയിരുന്നു. പിന്നാലെ ഫിഫ റാങ്കിം?ഗില്‍ ഇന്ത്യയുടെ സ്ഥാനം 125ലേക്കെത്തി. ഇതോടെയാണ് എഐഎഫ്എഫിന്റെ കടുത്ത തീരുമാനം. സമീപകാലങ്ങളില്‍ സ്റ്റിമാകിന്റെ കീഴിലെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതെന്നായിരുന്നു എഐഎഫ്എഫിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!