മഹാത്മാ അയ്യങ്കാളിയെ അനുസ്മരിച്ചു



കൊയിലാണ്ടി: സമൂഹത്തില്‍ നിന്നും ബഹിഷക്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടി തന്റെ ജീവിതം തന്നെ സമര്‍പ്പിക്കപ്പെട്ട മഹാനായ അയ്യങ്കാളിയുടെ 83-ാം അനുസ്മരണ ദിനം കൊയിലാണിയില് കേരള പട്ടികവിഭാഗസമാജം കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ചു.
അനുസ്മരണ പരിപാടി കേരളപട്ടിക വിഭാഗ സമാജം സംസ്ഥാന പ്രസിഡന്റ്റ് എം. എം. ശ്രീധരന് ഉല്‍ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ടി. വി. പവിത്രന് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി. എം. ബി. നടേരി, പി. എം. വിജയന്, കെ. സരോജിനി, ബാലകൃഷ്ണന് കോട്ടൂര്‍, ശശി ഉള്ളിയേരി, വി. എം. നാരായണന്, മീനി പ്രവീണ്‍, എ. വി. ബാബുരാജ് എന്നിവര്‍ സംസാരിച്ചു.












