രണ്ടു കോടി രൂപയുടെ മയക്കുമരുന്നുമായി ചക്കിട്ടപാറ സ്വദേശി പിടിയില്‍



ബാംഗ്ലൂരില്‍ നിന്നും വില്‍പ്പനക്കായി കോഴിക്കോടേക്ക് മയക്കു മരുന്ന് കൊണ്ടു വന്ന രണ്ടു പേരെ കോഴിക്കോട് വെള്ളയില്‍ പോലിസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ചക്കിട്ടപാറ സ്വദേശിയായ ആല്‍ബിന്‍ സെബാസ്റ്റ്യന്‍,
മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ ഷൈന്‍ ഷാജി, എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കോഴിക്കോട് വാടകവീട്ടില്‍ താമസിച്ചാണ് ഇവര്‍ വില്പന നടത്തിയത്. വില്‍പ്പന സംബന്ധിച്ച വിവരം ലഭിച്ച പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നും രാസ ലഹരി കോഴിക്കോട് എത്തിച്ച്, നഗരം കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുകയായിരുന്നു ഇവര്‍. രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുള്ളതാണ്.
രണ്ടു പ്രതികള്‍ക്കും മുന്‍പ് ലഹരി മരുന്നു വില്‍പ്പന സംബന്ധമായ കേസുകള്‍ നിലവിലുണ്ട്. ചക്കിട്ടപാറ സ്വദേശിയായ ആല്‍ബിന്‍ സെബാസ്റ്റ്യന്‍ എന്ന പ്രതിക്ക് പെരുവണ്ണാമുഴി പോലീസ് സ്റ്റേഷനിലും, പേരാമ്പ്ര എക്‌സൈസ് ഓഫീസിലും നിലവില്‍ കേസുകള്‍ ഉണ്ട്.
സംസ്ഥാനത്ത് ലഹരിക്കെതിരെ നടത്തിയ ഓപ്പറേഷന്‍ ഡി ഹണ്ട് ന്റെ ഭാഗമായി പെരുവണ്ണാമുഴി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആല്‍ബിന്റെ വീട്ടിലെത്തി അന്വേഷണം നടത്തിയപ്പോള്‍, വിദേശത്താണ് എന്നാണ് വീട്ടുകാര്‍ അറിയിച്ചത്. എന്നാല്‍ ഇയാള്‍ കോഴിക്കോട് വാടകവീട്ടില്‍ താമസിച്ച് ദീര്‍ഘകാലമായി ലഹരി മരുന്നു വില്‍പ്പനയില്‍ സജീവമായി വരികയായിരുന്നു. ലഹരിക്കെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.














