ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയ ആരാമം പദ്ധതി ഉദ്ഘാടനം ചെയ്തു



അരിക്കുളം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എ എം എ ഐ കൊയിലാണ്ടി ഏരിയയുടെ നേതൃത്വത്തില്‍ ‘ആരാമം’പദ്ധതിയുടെ ഔഷധത്തോട്ട നിര്‍മ്മാണ ഉദ്ഘാടനം അരിക്കുളം എ യു പി സ്‌കൂളില്‍ ഗ്രാമ പഞ്ചായത് പ്രസിഡന്റ് ഏ എം സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ഡോ. ജസീലയുടെ അധ്യക്ഷത വഹിച്ചു. ഡോ. അഷിത ഏ എസ് പദ്ധതി വിശദീകരണം നടത്തി. മഴക്കാലചര്യയും രോഗപ്രതിരോധവും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ശശി കീഴാറ്റുപുറത്ത് സംസാരിച്ചു.
വാര്‍ഡ് മെമ്പര്‍ ശ്യാമള ഇടപ്പള്ളി, അനഘ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കെ. എം. രാജേഷ് സ്വാഗതവും എന്‍. എം. അബ്ദുല്‍സലാം നന്ദിയും പറഞ്ഞു.










