മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ, കേരളത്തിലെ എന്‍ഡിഎ വിജയത്തിലും ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റി മധുരം നല്‍കി ആഘോഷമാക്കി
കൊയിലാണ്ടി: മൂന്നാം മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായും കേരളത്തിലെ എന്‍ഡിഎ വിജയത്തിലും ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റി ബസ്സ് സ്റ്റാന്റ് പരിസരത്ത് മധുരം നല്‍കി
ബി ജെ പി സംസ്ഥാന സമിതി അംഗം വായനാരി വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറര്‍ വി കെ ജയന്‍, മണ്ഡലം പ്രസിഡണ്ട് എസ്. ആര്‍ ജയ്കിഷ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ വി സുരേഷ്, അഡ്വ എ വി നിധിന്‍, മണ്ഡലം സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ കെ കെ വൈശാഖ് , ഒ മാധവന്‍, ടി പി പ്രീജിത്ത്, നിഷ, രവി വല്ലത്ത്, കെ പി എല്‍ മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.
മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് ബി ജെ പി പ്രവര്‍ത്തകര്‍, പായസവിതരണവും, പ്രകടനങ്ങളും ബൈക്ക് റാലികളും ഉള്‍പ്പെടെ വിപുലമായ ആഘോഷിച്ചു.