കൊയിലാണ്ടിനഗരസഭ കുടുംബശ്രീ പരിസര ക്യാമ്പയിൻ സംഘടിപ്പിച്ചു



കൊയിലാണ്ടി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നഗരസഭ കുടുംബശ്രീ പരിസര ക്യാമ്പയിൻ സംഘടിപ്പിച്ചു. മുഴുവൻ കുടുംബശ്രീ അംഗങ്ങളെയും പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം.
എല്ലാവരുടെയും വീടുകളിൽ ഒരു ഫലവൃക്ഷമോ ഔഷധച്ചെടിയോ നടുവാൻ പദ്ധതി ലക്ഷ്യമിടുന്നു. നഗരസഭയിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിന ക്യാമ്പയിൻ കുറുവങ്ങാട് നഗരസഭാ ചെയർ പേഴ്സൺ കെ പി സുധ ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ ഷിജു അദ്ധ്യക്ഷനായി. നോർത്ത് സി ഡി എസ് ചെയർപേഴ്സൺ എം പി ഇന്ദുലേഖ വിശദീകരണം നടത്തി. വി. ആർ. രചന , അങ്കണവാടി വർക്കർ ഷീല എന്നിവർ സംസാരിച്ചു. സൗത്ത് സി ഡി എസ് വൈസ് ചെയർ പേഴ്സൺ സുധിന സ്വാഗതവും എഡിഎസ് ചെയർ പേഴ്സൺ തങ്ക നന്ദിയും പറഞ്ഞു.














