പരിസ്ഥിതി ദിനത്തിൽ പേപ്പർ വിത്തുപേനകൾ വിതരണം ചെയ്ത് ജില്ല ശുചിത്വ മിഷൻ

കോഴിക്കോട്: കോഴിക്കോട് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. സിവിൽ സ്‌റ്റേഷൻ ഗവ സ്കൂളിൽ നടന്ന പരിപാടിയിൽ കുട്ടികൾക്ക് പേപ്പർ വിത്തുപേന വിതരണം ചെയ്യുകയും സ്കൂളും പരിസരവും വൃത്തിയാക്കി മര തൈകൾ നടുകയും ചെയ്തു. അസി. കളക്ടർ ആയുഷ് ഗോയൽ ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ കെ പി രാജേഷ് കുമാർ അധ്യക്ഷനായിരുന്നു. ജില്ല ശുചിത്വ മിഷൻ കോർഡിനേറ്റർ എം ഗൗതമൻ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ജില്ലയിലെ സ്കൂളുകളിൽ പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തിൽ മികച്ച ശുചിത്വ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്ന സ്കൂളുകൾക്ക് ജില്ലാ തലത്തിൽ പ്രത്യേക പുരസ്കാരം വിതരണം ചെയ്യും. ആവശ്യമായ ശൗചാലയങ്ങളോ ശുചിത്വ സംവിധാനങ്ങളോ ഇല്ലാത്ത സ്കൂളുകളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുഖാന്തിരം ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും ജില്ലാ ശുചിത്വ മിഷൻ അറിയിച്ചു.

എ ഇ ഒ നിഷ , ഷീന കെ വി, എ വി സന്തോഷ്, ഷിബു മുത്താട്ട് തുടങ്ങിയവർ ആശംസകളർപ്പിച്ചു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!