പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി അരിക്കുളം യു പി സ്കൂൾ



കൊയിലാണ്ടി: പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായ് വേറിട്ട പ്രവർത്തനം നടത്തി അരിക്കുളം യു. പി. സ്ക്കൂൾ ശ്രദ്ധേയരായി. റോഡരികിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിതകർമസേനക്ക് കൈമാറിയായിരുന്നു
ഇത്തവണത്തെ ദിനാചരണം
പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഭീകരത തിരിച്ചറിയുന്നതോടൊപ്പം പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കാനുള്ള സന്ദേശം പകരുന്നതിനായിരുന്നു
ഈ പ്രവർത്തനമെന്ന് സ്ക്കൂൾ അധികൃതർ പറഞ്ഞു.
അരിക്കുളം പഞ്ചായത്ത് മുക്ക് മുതൽ പാറക്കണ്ടം ബസ് സ്റ്റോപ്പ് വരെ റോഡിരികിൽ നിന്ന് മാത്രം പ്ലാസ്റ്റിക് കുപ്പികളും കവറുകളും ശേഖരിച്ച വിദ്യാർത്ഥികൾക്ക് 7 ചാക്ക് പ്ലാസ്റ്റിക്ക് ആണ് സംഭരിച്ചത്.
പി ടി എ പ്രസിഡന്റ് ഇ. പി. രതീഷ്, പന്ത്രണ്ടാം വാർഡ് മെമ്പർ കെ. എം. അമ്മദ് എന്നിവർ സംസാരിച്ചു. ശേഖരിച്ച മാലിന്യം ഒമ്പതാം വാർഡ് ഹരിതകർമസേന അംഗങ്ങളായ സരോജിനിയും രജിതയും ഏറ്റുവാങ്ങി. അധ്യാപകരായ കെ. വി. ജിഷ, വി. സബിത, വി. കെ. അസ്മ, ബബിത, സനൽ, രാജേഷ് എന്നിവർ നേതൃത്വം നൽകി.












