പരിസ്ഥിതി ദിനാചരണം, അണേല കണ്ടല്‍ മ്യൂസിയത്തിന് സമീപം വൃക്ഷത്തൈ നട്ട് എം എല്‍ എ കാനത്തില്‍ ജമീല ഉദ്ഘാടനം നിര്‍വഹിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയും വനം വന്യജീവി വകുപ്പ് – കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനും സംയുക്തമായി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

അണേല കണ്ടൽ മ്യൂസിയത്തിന് സമീപം വൃക്ഷത്തൈ നട്ട് എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യൻ സ്വാഗതം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് അധ്യക്ഷത വഹിച്ചു.
സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എൻ കെ ഇബ്രാഹിം പരിസ്ഥിതി ദിന സന്ദേശം നൽകി.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ ഷിജു മാസ്റ്റർ , കെ എ ഇന്ദിര ടീച്ചർ, നിജില പറവക്കൊടി, സി പ്രജില
കൗൺസിലർമാരായ പി. ബി. ബിന്ദു, രമേശൻ മാസ്റ്റർ, നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി. കെ. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി (KAS) നന്ദി പറഞ്ഞു.

നഗരസഭ പരിധിയിലെ പുഴയോരങ്ങളെ മണ്ണിടിച്ചിൽ നിന്നും പ്രതിരോധിക്കുന്നതിനായി 1000 മുള തൈകൾ പുഴയോരങ്ങളിൽ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്കും തുടക്കമായി.

നഗരസഭയിലെ പൊതുസ്ഥലങ്ങളിൽ വൃക്ഷതൈകളായ നീർമരുത്, തേക്ക്, ഒങ്ങ്, പൂവരശ്, കണിക്കൊന്ന,  ഇലഞ്ഞി, പേരക്ക, ചന്ദനം, സീതപ്പഴം, ഉറുമാൻ പഴം, വേങ്ങ എന്നിവയും വിവിധ സ്ഥലങ്ങളിൽ നട്ടുപിടിപ്പിച്ചു. വൃക്ഷ തൈകളുടെ വിതരണം മുൻ കൗൺസിലർ പി വി മാധവന് നൽകി എം എൽ എ നിർവഹിച്ചു.

ജനകീയ കൂട്ടായ്മയിലൂടെ വനവൽക്കരണത്തിലൂടെ മാത്രമേ പരിസ്ഥിതിയെ സംരക്ഷിക്കാൻ കഴിയുകയുള്ളൂ . നമുക്ക് കിട്ടിയ ഭൂമിയെക്കാൾ മെച്ചപ്പെട്ട ഭൂമിയെ വരും തലമുറയ്ക്ക് കൈമാറാൻ കഴിയണമെന്നും എന്നും എം എൽ എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!