എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്: ഷാറൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ചേവായൂര്‍ മാലൂര്‍ക്കുന്ന് പോലീസ് ക്യാമ്പിലാണ് ചോദ്യം ചെയ്യല്‍. ഇന്നലെ വൈകിട്ടും രാത്രിയും നടത്തിയ ചോദ്യം ചെയ്യലില്‍ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കൃത്യത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ, ആരാണ് പിന്നില്‍ തുടങ്ങിയ വിവരങ്ങള്‍ ആദ്യ ഘട്ടത്തില്‍ ശേഖരിക്കുകയാണ് ലക്ഷ്യം. തുടര്‍ന്ന് വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തും.
കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കൂടുതല്‍ പരിശോധന നടത്തും. കേരളത്തിലേക്കുള്ള യാത്രയില്‍ ഷാറുഖിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതില്‍ അടക്കം ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇയാള്‍ക്കൊപ്പം ആരെങ്കിലും യാത്ര ചെയ്തിരുന്നോ എന്ന കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല.


