സമൂഹത്തെ മുന്നോട്ടു നയിക്കുന്നതില്‍ കലാകാരന്മാരുടെ പങ്ക് നിര്‍ണ്ണായകം -പ്രൊഫ.സി.പി.അബൂബക്കര്‍
മേപ്പയ്യൂര്‍: സമൂഹത്തെ മുന്നോട്ടു നയിക്കുന്നതില്‍ കലാകാരന്മാരുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി. പി. അബൂബക്കര്‍. ജീവിതത്തിന്റെ ചലനാത്മകതക്ക് താളവും നൃത്തവും സംഗീതവും നാടകവും കവിതയുമെല്ലാം വേണം. മനുഷ്യരുടെ കൂട്ടുചേരലിനും പുതു ചരിത്രങ്ങള്‍ രൂപപ്പെടുത്തുന്നതിലും കലയുടെയും സാഹിത്യത്തിന്റേയും
പങ്ക് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. മേപ്പയ്യൂര്‍ എല്‍. പി. സ്കൂളില്‍ നടന്ന സ്നേഹ അമ്മാറത്തിന്റെ ‘ആകാശത്തിലെ വേരുകള്‍ ‘ എന്ന കവിതാ സമാഹരത്തിന്റെ പ്രകാശനവും സംഗീത പ്രതിഭകളായ മേപ്പയ്യൂര്‍ ശിവാനന്ദനും, മേപ്പയ്യൂര്‍ ബാലനും നല്കിയ ആദരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. രാജന് അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി പ്രൊഫ. വീരാന്‍ കുട്ടി പുസ്തക പ്രകാശനം നിര്‍വഹിച്ചു. പി. കെ. ഭബിതേഷ് പുസ്തകം ഏറ്റുവാങ്ങി.
യുവകവി എം. പി. അനസ് പുസ്തക പരിചയം നിര്‍വഹിച്ചു. മേപ്പയ്യൂര്‍ ശിവാനന്ദനും മേപ്പയ്യൂര്‍ ബാലനുമുള്ള ഉപഹാര സമര്‍പ്പണം പ്രൊഫ. സി. പി അബൂബക്കര്‍ നിര്‍വഹിച്ചു.
ചലച്ചിത്ര മാധ്യമ പ്രവര്ത്തകന് പി. കെ. പ്രിയേഷ് കുമാര്‍ സംഗീത പ്രതിഭ ശിവാനന്ദന് മേപ്പയ്യൂരിനെ പരിചയപ്പെടുത്തി. മുന്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്, ഭാസ്കരന് കൊഴുക്കല്ലൂര്‍, ഇ. അശോകന്, എം. എം. അഷ്റഫ്, ബാബു കൊളക്കണ്ടി, ഇ. കുഞ്ഞിക്കണ്ണന്, വി. എ. ബാലകൃഷ്ണന്, പി. രജിലേഷ്, രാഗേഷ് പൈങ്ങോട്ടായി, ബിജു കൊട്ടാരക്കര, ബൈജു മേപ്പയ്യൂര്‍, റിന്‍ജു രാജ് എടവന, സ്നേഹ അമ്മാ റത്ത്, ഷിനോജ് എടവന എന്നിവര്‍ സംസാരിച്ചു.


