നെല്ല്യാടി റോഡിലെ യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കണം; കെ വി വി എ എസ്



കൊയിലാണ്ടി: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കാൽനടക്കാർക്ക് പൂർണ്ണമായും ദുരിതം സൃഷ്ടിച്ച കൊല്ലം നെല്ല്യാടി റോഡിന്റെ ശോചനീയ അവസ്ഥക്ക് ഉടൻ പരിഹാരം കാണമെന്ന് കേരള വ്യാപാരി വ്യവസായ ഏകോപന സമിതി കൊല്ലം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
കൊല്ലം ശിവശക്തി ഹാളിൽ നടന്ന ദ്വിവർഷ വാർഷിക ജനറൽ ബോഡി ജില്ലാ സെക്രട്ടറി കെ. ടി. വിനോദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് പി. എം. സത്യൻ അധ്യക്ഷത വഹിച്ചു.
പൊതു പരീക്ഷകളിൽ ഉന്നത ജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. മണ്ഡലം പ്രസിഡൻ്റ് ഇ. കെ. സുകുമാരൻ, വനിതാ വിങ് മണ്ഡലം പ്രസിഡൻ്റ് സൗമിനി മോഹൻദാസ്, യൂണിറ്റ് സെക്രട്ടറി പുഷ്കരൻ, ഇ. സന്തോഷ് കുമാർ, എം. സി. സുധാകരൻ, കെ. ശശിധരൻ വൈദ്യർ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി: പി. എം. സത്യൻ (പ്രസിഡൻ്റ്), എം. ശ്രീധരൻ (സെക്രട്ടറി), എം. സി. സുധാരൻ (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.












