യൂത്ത് കോൺഗ്രസ്സ് പ്രതിക്ഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു
കൊയിലാണ്ടി: കേരള സർക്കാരിന്റെ മദ്യ നയ അഴിമതിയിൽ പ്രതിക്ഷേധിച്ചും മന്ത്രി എം ബി രാജേഷ് രാജി വെക്കണമെന്നും ആവിശ്യപ്പെട്ടു യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനവും സംഘവും സംഘടിപ്പിച്ചു.
കെ എസ് യു സംസ്ഥാന സമിതി അംഗം എ. കെ. ജാനിബ് ഉദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് തൻഹീർ കൊല്ലം അധ്യക്ഷത വഹിച്ചു. റാഷിദ് മുത്താമ്പി, ധീരജ് പടിക്കലകണ്ടി, ദൃശ്യ എം, ഷെഫീർ കാഞ്ഞിരോളി, കെ എസ് യു ജില്ലാ സെക്രെട്ടറിമാരായ കെ. എം. ആദർശ്, അഭിനവ് കണക്കശ്ശേരി, മുഹമ്മദ് ഫായിസ്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്മാരായ ഷംനാസ് എം പി, റംഷിദ് കാപ്പാട്, മുഹമ്മദ് നിഹാൽ നിംനാസ്, എം. ആദർശ്, കെ. എം. രഞ്ജിത്ത് ലാൽ എന്നിവർ എന്നിവർ നേതൃത്വം നൽകി.