കാപ്പാട് ഗവ. മാപ്പിള യു പി സ്കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു



കൊയിലാണ്ടി: കാപ്പാട് : ഗവ മാപ്പിള യു പി സ്കൂളിലെ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് മെമ്പർ ഷരീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കെ. ടി. രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പഠനത്തിലൂടെ മാത്രമെ അറിവും അലിവും ഉള്ളവരായ് മാറാൻ കഴിയു എന്നും, അതുകൊണ്ടാണ് ഗാസ്സയിൽ കുട്ടികൾ കൊല ചെയ്യപ്പെടുമ്പോൾ നമുക്ക് സങ്കടമുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടി. ഷിജു അധ്യക്ഷത വഹിച്ചു. പി. പി. സതീഷ് കുമാര്‍, കെ. ഇശ്‌റത്ത്, കെ. റസാഖ്, കെ. ബി. രാജശ്രീ, പി. കെ. അന്‍സി, ഡി. എസ്. നിമ എന്നിവര്‍ സംസാരിച്ചു.
കുട്ടികള്‍ക്കുള്ള സമ്മാന കിറ്റ് കെ. എം. സി. സി. ജില്ലാ ഭാരവാഹി
എ. നൗഷാദ് വിതരണം ചെയ്തു.












