കൊയിലാണ്ടി നഗരസഭ പ്രതിഭാസംഗമം കാനത്തില്‍ ജമീല എം എല്‍ എ ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ടൗണ്‍ ഹാളില്‍ നടന്ന പ്രതിഭാ സംഗമം കാനത്തില്‍ ജമീല എം. എല്‍. എ ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ. സത്യന്‍, സ്ഥിരംസമിതി അധ്യക്ഷരായ നിജില പറവക്കൊടി,
കെ. എ.  ഇന്ദിര, കെ. ഷിജു, ഇ. കെ. അജിത്ത്, സി. പ്രജില, കൗണ്‍സിലര്‍ വി. രമേശന്‍, വിദ്യാഭ്യാസ നിര്‍വ്വഹണ ഉദ്യോഗസ്ഥ കെ. ലൈജു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!