പോരാടുന്ന ഫലസ്തീൻ കുരുന്നുകൾക്ക് കൊയിലാണ്ടി നിയോജക മണ്ഡലം എം എസ് എഫ് ബാലകേരളം കമ്മിറ്റിയുടെ ഐക്യദാർണ്ഡ്യം



കൊയിലാണ്ടി: എം എസ് എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ‘പൂക്കൾ കഥ പറയുന്നു’എന്ന പേരിൽ സംഘടിപ്പിച്ച ബാലകേരളം നേതൃസംഗമം എം എസ് എഫ് ബാലകേരളം സംസ്ഥാന വിംഗ് കൺവീനർ ആസിഫ് കലാം ഉദ്ഘാടനം ചെയ്തു.
JCI National ട്രൈനർ കെ. പി. ഷർശാദ് മാസ്റ്റർ വിഷയാവതരണം നടത്തി. എംഎസ്എഫ് കൊയിലാണ്ടി മണ്ഡലം പ്രസിഡൻറ് ഷിബില്‍ പുറക്കാട് അധ്യക്ഷനായി, സമദ് നടേരി, ടി. ടി. അഫ്രിൻ, റഫ്ഷാദ് വലിയമങ്ങാട്, ഫസീഹ് പുറക്കാട്, മിസാജ് കാട്ടിലെ പീടിക, റാഷിദ് വെങ്ങളം, ഷാനിബ് തിക്കോടി, ഷംവീൽ കൊയിലാണ്ടി, നബീഹ് കൊയിലാണ്ടി, ആസിഫ് തിക്കോടി തുടങ്ങിയവർ ആശംസ അറിയിച്ചു.












