ആവശ്യമുള്ളപ്പോൾ മാത്രം ഓർക്കപ്പെടുകയും പിന്നെ നിരാകരിക്കപ്പെടുകയും ചെയ്യപ്പെടുന്ന ചില ജീവിതങ്ങൾക്ക് – കാക്ക
കാക്ക … …
നിൻ്റെ
എത്ര കഥകളിൽ
എത്ര കവിതകളിൽ
എത്ര ചിത്രങ്ങളിൽ
എന്നെ നീ കോറിയിട്ടുണ്ട്.
കാക്ക കൊണ്ടു പോയെന്ന് പറഞ്ഞു
അരുതാത്ത,
എന്തെല്ലാം നീ മക്കളിൽ നിന്ന് മറച്ചുവെച്ചിട്ടുണ്ട്.
എന്നെ കാട്ടി എത്ര
വട്ടം മക്കളെ
ഊട്ടിയിട്ടുണ്ട്
എന്നിട്ടും,
കല്ലും
കണ്ണാടിയും
കൊണ്ടല്ലാതെ
നീയെന്നെ
വരവേറ്റിട്ടുണ്ടോ
വീട്ടിലെ
അപ്പുറ മുറ്റത്തെ
എച്ചിൽ കൊണ്ടല്ലാതെ
എന്നെ നീ സത്ക്കരിച്ചിട്ടുണ്ടോ
എന്നാലും
അപ്പുറത്തെ വാഴത്തടയിൽ
ഞാനെപ്പെഴും
വരും
കല്ലെറിയാൻ
നീ
മറന്നു പോകാരിക്കാൻ ”….
രവി എടത്തിൽ
9447629397