സര്‍വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി
കൊയിലാണ്ടി: കോഴിക്കോട് റൂറല്‍ ജില്ല പോലീസ് കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘത്തില്‍ ദീര്‍ഘകാലം ഡയറക്ടര്‍ ബോര്‍ഡ് അംഗമായും, വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു ഈ മാസം 31 ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ ശിവാനന്ദന്‍ ഇ. പി. ക്കും സൊസൈറ്റിയുടെ തുടക്കം മുതല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുന്ന റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ പി. ശ്രീധരനും കൊയിലാണ്ടിയില്‍ വെച്ച് നടന്ന ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.
കൊയിലാണ്ടി നഗരസഭ കൗണ്‍സിലറും, കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടുമായ പി. രത്‌നവല്ലി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റര്‍ ജി. ഗീതാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍, സൊസൈറ്റിയുടെ മുന്‍ പ്രസിഡണ്ട് വി. കെ. നാരായണന്‍, മുന്‍ വൈസ് പ്രസിഡണ്ട് കെ. പി. സുധാകരന്‍, മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം എം. കെ. പുരുഷോത്തമന്‍, സഹകരണസംഘം കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ ശ്രീമതി ഷൈമ, മണിലാല്‍. എന്നിവര്‍ ആശംസയും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഇ. പി. ശിവാനന്ദന്‍, പി. ശ്രീധരന്‍ എന്നിവര്‍ മറുപടി പ്രസംഗവും നടത്തി.
സൊസൈറ്റി പ്രസിഡണ്ട് വി.പി. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സംഘം വൈസ് പ്രസിഡണ്ട് പി. രാജേഷ് സ്വാഗതവും, എം. കെ. ബീന നന്ദിയും പറഞ്ഞു.