സുരക്ഷ അവബോധക്ലാസ് നടത്തി


പേരാമ്പ്ര കൂത്താളി ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ്, ജി ആർ സി യുടെ നേതൃത്വത്തിൽ എന്നിടം ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്ര അഗ്നിരക്ഷാനിലയവുമായി ചേർന്ന് ബേസിക് ലൈഫ് സപ്പോർട്ട്, അഗ്നിരക്ഷാ മുൻകരുതലുകൾ എന്നിവയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസെടുത്തു.

പാചകവാതക ഉപയോഗത്തിലെ സുരക്ഷാ മുൻകരുതലുകളും വാതകചോർച്ച ഉണ്ടായാൽ സ്വീകരിക്കേണ്ട പ്രതിരോധനടപടികളും വിശദീകരിച്ചതോടൊപ്പം ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നൽകി. തുടർന്ന് അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകി.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ബിന്ദുവിന്റെ സാന്നിധ്യത്തിൽ സി ഡി എസ്. വൈസ് ചെയർപേഴ്സൺ ജയന്തി അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ ശ്രീഷ്മ ക്ലാസിന് നേതൃത്വം നൽകി. സിഡിഎസ് അംഗം  ബിന്ദു സ്വാഗതം പറഞ്ഞ ചടങ്ങിൽ കിരൺ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!