വലിച്ചെറിയല്‍ മുക്ത കേരളം മഴക്കാലപൂര്‍വ്വ ശുചീകരണം

സംസ്ഥാന സര്‍ക്കാറിന്റെ വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയ്‌നിന്റെ ഭാഗമായുള്ള മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൊയിലാണ്ടി നഗരസഭയില്‍ തുടക്കമായി.

കൊയിലാണ്ടി മേല്‍പ്പാലത്തിനും താഴെയുളള ഭാഗങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഗാര്‍ഹിക – സ്ഥാപന – പൊതുതലങ്ങളിലായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും.

നഗരസഭതലത്തില്‍ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണ സ്‌കോഡുകള്‍ പ്രവര്‍ത്തിക്കും. പൊതുയിടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുക എന്നതാണ് ഇതിലെ പ്രധാന കടമ്പകളിലൊന്ന്. ഇതിനായി സി സി ടി വി ക്യാമറകള്‍ ഉള്‍പ്പടെ സ്ഥാപിക്കും.

നഗരസഭ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി, ആരോഗ്യ വിഭാഗം എച്ച് എസ് ബാബു, ഹെല്‍ത്ത് ഇന്‍സ്‌പെകര്‍മാരായ റിഷാദ്, സുരേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, തൊഴിലാളികള്‍ ഉള്‍പ്പടെ ചേര്‍ന്ന് കൊണ്ട് വിപുലമായ ഒരുക്കങ്ങളാണ് നഗരസഭയില്‍ ഇതുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!