മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങ് വെക്കരുത്: ഐ.ആർ.എം.യു



കോഴിക്കോട്: ആതിരപ്പള്ളിയിൽ ദൃശ്യമാധ്യമ പ്രവർത്തകനെതിരായ കിരാതമായ പൊലീസ് നടപടിയിൽ ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂനിയൻ (ഐ.ആർ.എം.യു) കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു.
നിയമപരമായ നടപടികളൊന്നും പാലിക്കാതെ തികച്ചും മാധ്യമ പ്രവർത്തകനായ റൂബിൻ ലാലിനെ അന്യായമായി അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ നഗ്നനാക്കി മർദ്ദിക്കുകയും കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുകയും ചെയ്ത പൊലീസ് ഓഫീസർക്കെതിരെ കർശന നടപടിയെടുക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണം.
സ്വതന്ത്രമാധ്യമ പ്രവർത്തനത്തിനെതിരായ പൊലീസിൻ്റെ നരനായാട്ട് ജനാധിപത്യ കേരളത്തിന് അപമാനമാണ്. ക്രിമിനലുകളെ പോലെ പെരുമാറുന്ന പൊലീസ് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത്തരക്കാരെ സർവീസിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി ഇച്ഛാശക്തി കാണിക്കണം. ഐ.ആർ.എം.യു കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് കുഞ്ഞബ്ദുള്ള വാളൂർ, സെക്രട്ടറി പി. കെ. പ്രിയേഷ് കുമാർ എന്നിവര്‍ ആവശ്യപ്പെട്ടു.












