‘കുഞ്ഞു മനസ്സുകള്‍ക്കൊരു കുട്ടി സമ്മാനം വിദ്യാഭ്യാസ സഹായ പദ്ധതി ‘ പഠനോപകരണങ്ങളുടെ വിതരണവും, കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ മീറ്റ് പ്രഖ്യാപനവും നടന്നു

കൊയിലാണ്ടി: കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി “കുഞ്ഞു മനസ്സുകള്‍ക്കൊരു കുട്ടി സമ്മാനം വിദ്യാഭ്യാസ സഹായ പദ്ധതി” യില്‍ ഉള്‍പ്പെടുത്തി സ്‌കൂള്‍ പഠനോപകരണങ്ങളുടെ വിതരണവും ഡല്‍ഹിയില്‍ വച്ച് നടക്കുന്ന അഞ്ചാമത് കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ മീറ്റ് പ്രഖ്യാപനവും സൂരജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

കൊയിലാണ്ടിതാലൂക്ക് പരിധിയിലെ ആയിരത്തി അഞ്ഞൂറോളം സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പദ്ധതിയിലുടെ സഹായം ലഭിച്ചത്. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

എം എല്‍ എ കാനത്തില്‍ ജമീല ഗ്ലോബല്‍ മീറ്റ് പ്രഖ്യാപനവും പോസ്റ്റര്‍ ലോഞ്ചിങ്ങും നടത്തി. എ. അസീസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. റഷീദ് മൂടാടി, ഇ. കെ. അജിത്ത് മാസ്റ്റര്‍, രാജേഷ് കീഴരിയൂര്‍, ഫൈസല്‍ മൂസ, ബാലന്‍ അമ്പാടി, ഫാറൂഖ് പൂക്കാട്, സഹീര്‍ ഗാലക്‌സി എന്നിവര്‍ സംസാരിച്ചു.

കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ള വിദേശത്തും സ്വദേശത്തും ഉള്ള ഒരു ലക്ഷത്തില്‍ പരം മെമ്പര്‍മാരുടെ കൂട്ടായ്മയാണ് കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!