നന്മ മേഖല ഫെസ്റ്റ് എം എല്‍ എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ കൊയിലാണ്ടി മേഖല സമ്മേളനം കൊയിലാണ്ടി എം എല്‍ എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് യു. കെ. രാഘവന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ നഗരസഭാ ചെയര്‍പെഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് മുഖ്യാതിഥിയായി. നന്മ സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് വില്‍സന്‍ സാമുവല്‍, നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. ഷിജു മാസ്റ്റര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. മേഖല സെക്രട്ടറി ശശി കോട്ടില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ മേഖലയിലെ മുതിര്‍ന്ന കലാകാരന്മാരെ ആദരിച്ചു. പരീദ് കൊക്കലൂര്‍, അരുണ്‍ പറോല്‍, പപ്പന്‍ കാവില്‍, പി എം ബിജു മേപ്പയില്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഉമേഷ് കൊല്ലം, വിജയന്‍ അരങ്ങാടത്ത്, രാഗം മുഹമ്മദലി, രഞ്ജിത്ത് ലാല്‍, എ സജീവന്‍, അരുണ്‍ മാണിക്കോത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പാലക്കാട് പ്രേംരാജ് സ്വാഗതവും പ്രസാദ് പൂക്കാട് നന്ദിയും പറഞ്ഞു.
വൈകീട്ട് നടന്ന സാംസ്‌കാരിക സദസ്സ് ദേശീയ പുരസ്‌കാര ജേതാവായ നാടകകൃത്ത് ഇബ്രാഹിം വേങ്ങര ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ. സത്യന്‍ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ നന്മ ജില്ല പ്രസിഡണ്ട് ഷിബു മുത്താട്ട്, ജില്ലാ സെക്രട്ടറി രാജീവന്‍ മഠത്തില്‍, സംസ്ഥാന കമിറ്റി അംഗം ഷിയ ഏയ്ഞ്ചല്‍, കലാമണ്ഡലം പ്രേംകുമാര്‍, കെ. ടി. ശ്രീനിവാസന്‍, അനില്‍കുമാര്‍ ചെട്ടിമഠം, മുചുകുന്ന് പത്മനാഭന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അജിത് കുമാര്‍ സി. എസ്. സ്വാഗതവും പബ്ലിസിറ്റി കണ്‍വീനര്‍ ജനാര്‍ദ്ദനന്‍ ടി. കെ. നന്ദിയും പറഞ്ഞു.

രാവിലെ 10 മണിക്ക് കേളികൊട്ടോടെ ആരംഭിച്ച വൈവിദ്ധ്യമാര്‍ന്ന പരിപാടികളില്‍ വിവിധ യൂനിറ്റുകളിലെ കലാകാരന്മാരും കലാകാരികളും അണിനിരന്നു. വൈകീട്ട് ഇബ്രാഹിം വേങ്ങര യുടെ ‘ഒടുക്കത്തെ അത്താഴം’ നാടകവും നന്മ കലാകാരന്മാര്‍ അണിനിരന്ന ഗാനമേളയും അരങ്ങിലെത്തി. രാത്രി 10 മണിയോടെ മേഖലാ കലോത്സവത്തിന് തിരശീല വീണു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!