മഴക്കാല രോഗപ്രതിരോധ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നഗര ശുചീകരണം നടത്തി


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ മഴക്കാല രോഗപ്രതിരോധ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നഗര ശുചീകരണം നടത്തി. ശനിഴ്ച രാവിലെ 7. 30 മുതല്‍ ആരംഭിച്ചു. നഗരത്തിലെ എല്ലാ വിഭാഗം ആളുകളെയും പങ്കെടുപ്പിച്ചാണ് പരിപാടി ആസൂത്രണം ചെയ്തത്.

നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി ഇന്നത്തെ പ്രവര്‍ത്തി വിശദീകരിച്ചു. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. പ്രജില, ക്ലീന്‍ സിറ്റി മാനേജര്‍ സതീഷ്, എച്ച് ഐ മാരായ, പ്രദീപന്‍ മരുതേരി, റിഷാദ് കെ, ജമീഷ്, ലിജോയ് സീന, ഷൈനി, രമിത എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!