കെ എച്ച് ആര്‍ എ സുരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്തു

കെ എച്ച് ആര്‍ എ സുരക്ഷ പദ്ധതി യൂണിറ്റ് തല ഉദ്ഘാടനവും, SSLC , PLUS 2 , പരീക്ഷാ വിജയികളെ ആദരിക്കലും നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ‘ നിര്‍വഹിച്ചു.

കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ അംഗങ്ങള്‍ക്കും , ജീവിത പങ്കാളികള്‍ക്കും , കുടുംബാംഗങ്ങള്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി നടപ്പിലാക്കുന്ന സ്വപ്ന പദ്ധതിയാണ് സുരക്ഷാ പദ്ധതി. പദ്ധതിയില്‍ അംഗമാവുന്ന ഒരാള്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് പത്ത് ലക്ഷം രൂപയാണ് സംഘടന നല്‍കുന്ന പദ്ധതിയാണ് സുരക്ഷാ പദ്ധതി.

കൊയിലാണ്ടി വ്യാപാരഭവനില്‍ നടന്ന ചടങ്ങില്‍ ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍ സുരക്ഷാ പദ്ധതി വിശദീകരണം നടത്തി, ജില്ലാ വൈസ് പ്രസിഡണ്ട് മനോജ് ഫെയ്മസ്, യൂണിറ്റ് പ്രസിഡണ്ട് ഗണേശന്‍, ഉല്ലാസ് രാരിസണ്‍, BAIK ജില്ലാ സെക്രട്ടറി റാഷിക്, KVVES ഭാരവാഹി ബഷീര്‍, KHRA യൂണിറ്റ് സെക്രട്ടറിയും ജില്ലാ സുരക്ഷാപദ്ധതി സബ് കമ്മിറ്റി ചെയര്‍മാന്‍ സാദിഖ്, വര്‍ക്കിങ് പ്രസിഡണ്ട് മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!