കരിപ്പൂരിൽ നിന്നുള്ള മൂന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി



കോഴിക്കോട്: കരിപ്പൂരിൽ നിന്നുള്ള മൂന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. മോശം കാലാവസ്ഥയെത്തുടർന്ന് ഇന്നലെ ചില വിമാനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നു.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂരില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ വൈകി മാത്രമേ പുറപ്പെടു. അബുദാബി, മസ്കത്ത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
കാലാവസ്ഥ മോശമായതിനെത്തുടർന്ന് മംഗളൂരുവില്‍ ലാന്‍ഡ് ചെയ്ത ദോഹ – കോഴിക്കോട് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടു












