സ്വപ്നങ്ങൾക്ക് ചിറകേകാൻ എം.എസ്.എഫ് ഹബീബ് എജ്യുകെയർ സ്കോളർഷിപ്പ്
കൊയിലാണ്ടി : എം. എസ്. എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മുന്‍ സംസ്ഥാന പ്രസിഡന്‍റ് പി. ഹബീബ് റഹ്മാന്‍റെ നാമധേയത്തില്‍ രൂപീകരിച്ച ഹബീബ് എജ്യുകെയർ സ്കോളർഷിപ്പിന്റെ പ്രവേശന പരീക്ഷ നടത്തി.
കൊയിലാണ്ടിയിലെ പരീക്ഷ കേന്ദ്രമായ ഐസിഎസ് സ്കൂളിൽ നൂറോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. എം. എസ്. എഫ് സംസ്ഥാന വിംഗ് കൺവീനർ ആസിഫ് കലാം, അൻസിൽ കീഴരിയൂർ, റഫ്ഷാദ് വലിയമങ്ങാട്, സി. ഫസീഹ്, റനിൻ അഷ്‌റഫ്, നാദിർ പള്ളിക്കര, റാഷിദ് വേങ്ങളം, ഷാനിബ് കോടിക്കൽ, ആദിൽ കീഴൂര്‍, നബീഹ് അഹമ്മദ്, സമീൽ നന്തി, റിഫ ഫൈസൽ തുടങ്ങിയവർ നേതൃത്വം നല്‍കി.
ഏഴാം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍റഗ്രേറ്റഡ് എട്ടാംക്ലാസ്, എസ്. എസ്. എല്‍. സി. കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ്, കീം, ജീ,സി.എം.എ എന്നിവയോടൊപ്പം പ്ലസ് ടു ഇന്‍റഗ്രേറ്റഡ് സയന്‍സ്, സി. എ,സി.എം.എ, എസി.സി.എ എന്നിവയോടൊപ്പം പ്ലസ് ടു, വിദേശ എം.ബി.ബി.എസ്, ഏവിയേഷന്‍, മാനേജ്മെന്‍റ്, ഐ.എഎസ് കോച്ചിങ് തുടങ്ങിയവയിലാണ് സ്കോളര്‍ഷിപ്പ് നടപ്പിലാക്കുന്നത്.