വിദ്യാഭ്യാസ- തൊഴിലറിയിപ്പുകള്‍
വിമുക്തഭടന്മാരായ ഉദ്യോഗാര്‍ഥികൾക്ക് അപേക്ഷിക്കാം
വിമുക്തഭടന്മാരായ ഉദ്യോഗാര്‍തഥികളില്‍ നിന്നും ഡിജിആര്‍ വിവിധ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായ് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പടണം. ഫോണ്‍: 0495- 2771881.
ജില്ലാ ആസൂത്രണ സമിതി യോഗം മാറ്റി
ചില സാങ്കേതിക കാരണങ്ങളാല്‍ മെയ് 31ന് നടത്താന്‍ തീരുമാനിച്ച
ജില്ലാ ആസൂത്രണ സമിതി യോഗം മാറ്റിയതായി ജില്ലാ കളക്ടര്‍ & മെമ്പര്‍ സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
എസ്.ആര്‍.സി. അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലെ എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്ക്റ്റ്/ഡിപ്ലോമ ഇന്‍ അക്യൂപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറ് മാസവും ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷവുമാണ് കാലയളവ്. 18 വയസ്സ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ശനി/ഞായര്‍/പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകള്‍. തിയറിക്കും പ്രാക്ടിക്കലിനും തുല്യ പ്രാധാന്യം നല്‍കിയാണ് കോഴ്‌സ് നടത്തുന്നത്. https://app.srcc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി നൽകാം. വിവരങ്ങള്‍ www.srccc.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30. ചേരാനാഗ്രഹിക്കുന്നവര്‍ ഹൈ ലൈഫ് ആയുര്‍വേദ, മുക്കം, കോഴിക്കോട് – 673602 എന്ന സ്റ്റഡി സെന്ററുമായി ബന്ധപ്പെടണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 8594042990, 8593842990.
പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാര്‍ അവാര്‍ഡ്
രാജ്യത്തെ മികവുറ്റ കുട്ടികളെ ആദരിക്കുന്നതിനായി കേന്ദ്ര വനിതാശിശു വികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാര്‍-2025 അവാര്‍ഡിന് അഞ്ച് വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. https://awards.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ജൂലൈ 31. സമയപരിധിയും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്.
ഗസ്റ്റ് അദ്ധ്യാപക നിയമനം
മാനന്തവാടി ഗവ. കോളേജില്‍ 2024 -25 അക്കാദമിക് വര്‍ഷത്തില്‍ ഫിസിക്സ് (3 ), കെമിസ്ട്രി (1) എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴുവുകളുണ്ട്. മെയ് 27 ന് രാവിലെ 10.30 ന് ഫിസിക്സ് വിഷയത്തിനും ഉച്ച 1.30 ന് കെമിസ്ട്രി വിഷയത്തിനും കോളേജ് ഓഫീസില്‍ അഭിമുഖം നടത്തും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയാറാക്കിയ പാനലിലുള്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി അഭിമുഖത്തിന് ഹാജരാവണം. ഉദ്യോഗാര്‍ഥികള്‍ അവരുടെ ബയോഡാറ്റ കോളേജിന്റെ മെയിലിലേക്ക് (gcmananthavady@gmail.com) മെയ് 25 നകം അയക്കണം. ഫോൺ: 0493-5240351.
ഇംഗ്ലീഷ് അതിഥി അദ്ധ്യാപക ഒഴിവ്
മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ് അതിഥി അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നെറ്റ് പാസ്സായവരും, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ തയാറാക്കിയ അതിഥി അദ്ധ്യാപകരുടെ പാനലില്‍ ഉള്‍പെട്ടവരുമായിരിക്കണം.
മെയ് 27ന് രാവിലെ 10 മണിക്ക് യോഗ്യത തെളിയിക്കുന്ന അസ്സല്‍രേഖകള്‍ സഹിതം അഭിമുഖത്തിന് കോളേജിൽ ഹാജരാകണം. ഫോണ്‍: 0495-2320694.