കുടുംബശ്രീ ഇരുപത്താറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ”എന്നിടം” പരിപാടി സംഘടിപ്പിച്ചു
കൊയിലാണ്ടി: തിക്കോടി ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കുടുംബശ്രീ ഇരുപത്താറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ”എന്നിടം” പരിപാടി സംഘടിപ്പിച്ചു.
കുടുംബശ്രീ അംഗങ്ങളുടെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കാനും അവര്‍ക്ക് ഒരു ഇടം ഒരുക്കുക എന്നതുമാണ് എന്നിടത്തിന്റെ ഉദ്ദേശം.
രണ്ടാംവാര്‍ഡ് പെരുമാള്‍പുരം മുജാഹിദ് മദ്രസ്സയില്‍ നടന്ന പരിപാടി നന്മ കോഴിക്കോട് ജില്ലാസെക്രട്ടറി മഠത്തില്‍ രാജീവന്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് മെംബര്‍ ബിനുകാരോളി അധ്യക്ഷത വഹിച്ചു.
സി. ഡി. എസ് മെംബര്‍ ദേവി പട്ടേരി സ്വാഗതവും അഞ്ജലി ദിനേശ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.