മൂടാടിയില്‍ ഔഷധസസ്യ കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ജൈവ വൈവിധ്യ സംരക്ഷണം – കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായുള്ള ഔഷധസസ്യ കൃഷിയുടെ വിളവെടുപ്പ് പത്താം വാര്‍ഡിലെ മീത്തലെ പീടികയില്‍ ഭാഗത്ത് നടന്നു. ഒന്നര വര്‍ഷം മുന്‍പാണ് കൃഷി ആരംഭിച്ചത് ഒന്നാം ഘട്ടത്തില്‍ വിദഗ്ധരെ പങ്കെടുപ്പിച്ച് കൃഷിരീതികളെയും വിപണന സാധ്യതകളെയും സംബന്ധിച്ച സെമിനാര്‍ കര്‍ഷകര്‍ക്ക് വേണ്ടി നടത്തി.
മുചുകുന്നിലെ സജിന്ദ്രന്‍ തെക്കേടത്ത് നേതൃത്വം നല്‍കുന്ന കര്‍ഷക കൂട്ടായ്മയാണ് ഔഷധ കൃഷി ഏറ്റടുക്കാന്‍ മൂന്നോട്ട് വന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ചെയ്യാവുന്ന ജോലികള്‍ കര്‍ഷക ഗ്രൂപ്പിന് നല്‍കി – പഞ്ചായത്ത് പദ്ധതി യില്‍ ഉള്‍പ്പെടുത്തി തൈകള്‍ വാങ്ങിക്കാനുള്ള ധനസഹായം അനുവദിച്ചു.
വിളവെടുത്ത് കഴിഞ്ഞാല്‍ ഔഷധം പൂര്‍ണമായും കേരള ആയുര്‍വേദിക് കോ-ഒപ് സൊസൈറ്റി ഏറ്റെടുക്കാമെന്ന കരാര്‍ ഗ്രാമ പഞ്ചായത്തുമായി ഉണ്ടാക്കി. ആയുര്‍വേദ മരുന്നുകള്‍കളിലെ പ്രധാന ചേരുവയായ രാസ്‌ന ഉദ്പാദിപ്പിക്കുന്ന ചിറ്റരത്തയാണ് കൃഷി ചെയ്തത്. വംശനാശം നേരിടുന്ന പല ഔഷധങ്ങളെയും നില നിര്‍ത്താനും സംരക്ഷിക്കാനും ജൈവ വൈവിധ്യ സംരക്ഷണത്തിനും പദ്ധതി സഹായകമായതായി പ്രസിഡന്റ് സി. കെ. ശ്രീകുമാര്‍ പറഞ്ഞു.
കോട്ടയില്‍ കാവും വാഴയില്‍ പാതാളവും ജൈവ വൈവിധ്യ പാരമ്പര്യ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. കൂടാതെ മുളകള്‍ നട്ടുപിടിപ്പിക്കുന്നതു മഞ്ഞള്‍ വനം പദ്ധതിയും ഈ മാസം ആരംഭിക്കാനും പരിപാടിയുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ ഇതിനായി ഉപയോഗിക്കും.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിളവെടുപ്പ് ഉദ്ഘാടനം നടത്തി. ക്ഷേമകാര്യ സ്‌ററാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. പി. അഖില അധ്യക്ഷത വഹിച്ചു. ആയുര്‍വേദ കോ ഒപ് സൊസൈറ്റി പ്രസിഡന്റ് ഡോ: വി. എ. ഉദയകുമാര്‍ കര്‍ഷര്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി. ടി. ഗിരിഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ ലത – കെ.പി .ഡോ.. ചിത്രകുമാര്‍ കൃഷി ഓഫീസര്‍ ഫൗസിയ സജീന്ദ്രന്‍ തെക്കേടത്ത് സുരേഷ് മന്ദത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സെക്രട്ടി എം.ഗിരീഷ് സ്വാഗതവും റഷീദ് എടത്തില്‍ നന്ദിയും പറഞ്ഞു.