എസ്.എസ്.എല്‍.സി., പ്ലസ് ടു വിജയികളെ അനുമോദിച്ചു



നടുവണ്ണൂര്‍: നടുവണ്ണൂര്‍ താഴത്തെക്കടവ് റസിഡന്‍സ് അസോസിയേഷന് 2023 -2024 വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. കുഞ്ഞിക്കേളപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൊയിലാണ്ടി ഗവണ്മെന്റ് കോളജ് പ്രൊഫസര്‍ മുരളീധരന് വിജയികള്‍ക്ക് മൊമന്റൊ നല്കി.
ടി. കെ. രാധാകൃഷ്ണന് സ്വാഗതം പറഞ്ഞു. ടി. മോഹനന്, പ്രേമിചന്ദ്രന്, എം. മജീദ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. മുരളിധരന് മാസ്റ്റര്‍ ക്ലാസെടുത്തു.












