ചക്കിട്ടപാറയിലും, കൂത്താളിയിലും ഇടിമിന്നലില്‍ വീടുകള്‍ക്ക് നാശനഷ്ടം



പേരാമ്പ്ര: ചക്കിട്ടപാറയിലും, കൂത്താളിയിലും ഇടിമിന്നലില്‍ വീടുകള്‍ക്ക് നാശനഷ്ടം ചക്കിട്ടപാറ പന്നിക്കോട്ടൂരില്‍ ഇ. വി. ജെയിംസ് ഇടച്ചേരിയുടെ വീടിനാണ് നാശനഷ്ടമുണ്ടായത്. ശക്തമായ ഇടിമിന്നലില്‍ വീട്ടിലെ ഇലക്ട്രിക് മീററര്‍ വയറിംഗ്, ഇലക്ട്രിക്ക് ഉപകരണങ്ങള്‍ എന്നിവ പൂര്‍ണ്ണമായും കത്തിനശിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കൂത്താളി കൃഷിഭവന് സമീപം കുണ്ടയോട്ടുചാലില്‍ ദാമോദരന്റെ വീടിനാണ് ഇടിമിന്നലേറ്റത് ചുമരിന് വിള്ളലേല്‍ക്കുകയും സ്വിച്ച് ബോഡ്, സര്‍വീസ് വയര്‍, ടി. വി, ഫ്രിഡ്ജ്, ഫാന്‍ തുടങ്ങിയ ഉപകരണങ്ങളും കത്തി നശിച്ചു. ഇന്നലെ രാത്രിയോടെയാണ് ഇരു സംഭവങ്ങളും.












