‘ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമിര്‍ത്ത ഗ്രാമം’ പ്രകാശനം ചെയ്തു



കൊയിലാണ്ടി: ‘ ചേമഞ്ചേരി, സ്വാതന്ത്യസമരത്തിൻ്റെ ജീൻ ഏറ്റുവാങ്ങിയ ഒരു തലമുറയ്ക്ക് ഓർമ്മകൾ സമ്മാനിക്കുന്ന മഹത്തായ രചനയാണ് കെ. ശങ്കരൻ്റെ ” ചേമഞ്ചേരി – ‘ആഗസ്റ്റ് വിപ്ളവ സ്ഫുലിംഗം അടിത്തിമർത്ത ഗ്രാമം” എന്ന കൃതിയെന്ന് പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു എഴുത്തുകാരൻ കൽപറ്റ നാരായണൻ. ഭാരതത്തിൽ ഇത്രയധികം തീക്‌ഷണമായ സ്വാതന്ത്യസമര പോരാട്ടങ്ങൾ നടന്ന മറ്റൊരു ഗ്രാമത്തെ ഉദാഹരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.
“ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമിർത്ത ഗ്രാമം” പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ അടയാളപ്പെടുത്തൽ നടത്തിയ ചേമഞ്ചേരി എന്ന ചെറു ഗ്രാമത്തിൻ്റെയും, ഒന്നും പ്രതീക്ഷിക്കാതെ രാജ്യത്തിൻ്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായി പൊരുതി ത്യാഗം സഹിച്ച് ഭൗതിക നഷ്ടങ്ങളുടെ പട്ടികയിൽ മാത്രം ഇടം കണ്ടെത്തിയവരെയും ആസ്പദമാക്കി കെ.ശങ്കരൻ മാസ്റ്റർ രചിച്ച “ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമിർത്ത ഗ്രാമം” പ്രകാശനം ചെയ്തു.
പൂക്കാട് എഫ്. എഫ്. ഹാളിൽ നടന്ന പരിപാടിയിൽ സാഹിത്യകാരൻ കല്പറ്റ നാരായണൻ കേരള ഗാന്ധി കെ. കേളപ്പൻ്റെ ചെറുമകൻ നന്ദകുമാർ മൂടാടിക്ക് നൽകി കൊണ്ട് പ്രകാശനം നിർവ്വഹിച്ചു.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ഡോ: എൻ. വി. സദാനന്ദൻ, സി. വി. ബാലകൃഷ്ണൻ, കന്മന ശ്രീധരൻ, എം. കെ. ദാസ്കരൻ, എൻ. പി. അബ്ദുൾ സമദ്, വായനാരി വിനോദ്, ഇ. കെ. അജിത്, വി. ടി. വിനോദ്, കെ. പ്രദീപൻ എന്നിവർ സംസാരിച്ചു.












