കൊയിലാണ്ടി നഗരസഭ വാർഡ് തല ശുചീകരണം ആരംഭിച്ചു



കൊയിലാണ്ടി : മാലിന്യമുക്തം നവകേരളം – സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വാർഡ് തല ശുചീകരണ പരിപാടി പന്തലായനിയിൽ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ ഉദ്ഘാടനം ചെയ്തു.
വാർഡിലെ വിവിധ കേന്ദ്രങ്ങളി ലായി കുടുംബശ്രീ അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, വാർഡ് വികസന സമിതി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. എം.വി. ബാലൻ , സി.കെ.ആനന്ദൻ, കെ വി രേഖ, എം.രമേശൻ , വിനോദ് , ഗംഗ എന്നിവർ നേതൃത്വം നൽകി.












