കേരളാ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ മൂന്നുവര്‍ഷത്തേക്കുകൂടി നീട്ടി



കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ മൂന്നുവര്‍ഷത്തേക്കുകൂടി നീട്ടി. ലൂണയുമായുള്ള കരാര്‍ 2027 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്സ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ക്ലബിനുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശതാരമാണ് ലൂണ. 2021-22 സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.





