ഉത്തരേന്ത്യയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎമാരുടെ സംഘം അമേഠിയിൽ
അമേഠി: ഉത്തരേന്ത്യയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎമാരുടെ സംഘം അമേഠിയിൽ രാഹുൽ ഗാന്ധിയെ കണ്ടു. പാലക്കാട് എംഎൽഎയും വടകര മണ്ഡലം സ്ഥാനാർഥിയുമായ ഷാഫി പറമ്പിൽ, വണ്ടൂർ എംഎൽഎ എ.പി അനിൽ കുമാർ, കൽപ്പറ്റ എംഎൽഎ അഡ്വ. ടി. സിദ്ദിഖ്, ബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ എന്നിവരാണ് സംഘത്തിൽ ഉള്ളത്. ഷാഫി ഒഴികെ മറ്റുള്ളവർ വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ളവരാണ്. രാഹുൽ ഗാന്ധി മത്സരിക്കുന്ന യുപിയിലെ റായ്ബറേലി മണ്ഡലത്തിലും സംഘം പ്രചാരണത്തിന് എത്തി.
മൂന്നു ദിവസം മുമ്പ് ഡൽഹിയിൽ എത്തിയ ഷാഫി പറമ്പിൽ നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ സ്ഥാനാർഥി കന്നയ്യ കുമാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു.